ദേവ സമാജം

ദേവ സമാജം (Dev Samaj)

1887ൽ ലാഹോറിൽ പണ്ഡിറ്റ് ശിവ് നാരായൺ അഗ്നിഹോത്രി രൂപം നൽകിയ സാമൂഹിക നവീകരണ പ്രസ്ഥാനമാണ് ദേവ സമാജം. അതിന് മുമ്പ് അദ്ദേഹം ബ്രഹ്മ സമാജത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ദേവ സമാജം ജാതീയതയ്‌ക്കെതിരായിരുന്നു. ശൈശവ വിവാഹമെന്ന അനാചാരത്തെ ദേവ സമാജം എതിർത്തു. മിശ്രഭോജനം, മിശ്ര വിവാഹം, വിധവാ പുനർ വിവാഹം, സ്ത്രീ വിദ്യാഭ്യാസം എന്നിവയെ സംഘടന പ്രോത്സാഹിപ്പിച്ചു. പരിഷ്‌കൃത ആശയങ്ങൾ ഉൾക്കൊണ്ട ശിവനാരായൺ അഗ്നിഹോത്രി ഒരു വിധവയെ വിവാഹം ചെയ്‌ത്‌ മാതൃക കാട്ടുകയും ചെയ്‌തു.

PSC ചോദ്യങ്ങൾ 

1. ദേവ സമാജം സ്ഥാപിച്ചത് - പണ്ഡിറ്റ് ശിവ് നാരായൺ അഗ്നിഹോത്രി

2. ദേവ സമാജം സ്ഥാപിക്കപ്പെട്ട വർഷം - 1887 

3. ദേവ സമാജം സ്ഥാപിക്കപ്പെട്ടത് - ലാഹോറിൽ

4. ദേവ സമാജത്തിന്റെ ലക്ഷ്യങ്ങൾ - ശൈശവ വിവാഹ നിരോധനം, വിധവാ വിവാഹം, സ്ത്രീ വിദ്യാഭ്യാസം, മിശ്രഭോജനം, മിശ്ര വിവാഹം

5. ദേവ സമാജത്തിന്റെ മതപരമായ പുസ്‌തകം - ദേവശാസ്ത്ര 

6. ദേവ സമാജത്തിന്റെ ഉപദേശങ്ങൾ അറിയപ്പെട്ടിരുന്നത് - ദേവധർമ്മ

1 Comments

Previous Post Next Post